ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈവിധ്യമാർന്ന വാഴപ്പഴങ്ങൾ ഉള്ളത് കേരളത്തിലാണ് ,പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ് , പടത്തി തുടങ്ങിയനിരവധി ഇനങ്ങളുണ്ട് .വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതുകൊണ്ടു ഉത്തമമായ ആഹാരവും ഔഷധവുമാണ് വാഴപ്പഴം .ഓണം ,വിഷുപോലെയുള്ള ദിവസങ്ങളിൽ കേരളീയർ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നു. അട പോലെയുള്ള ചിലതരം ഭക്ഷണങ്ങൾ വാഴയിലയിലാണ് ഉണ്ടാക്കുന്നത് .ഹിന്ദു ആചാരപ്രകാരം മരണശേഷം ക്രിയകൾ നടത്താൻ ശവശരീരം ചിതയിലെക്കു എടുക്കന്നതിനു മുൻപ് വാഴയിലയിൽ വീടിന്റെ മുറ്റത്തു കിടത്താറുണ്ട് .വാഴയുടെ ഉണങ്ങിയ പോളകൾ കയറുപോലെ താൽക്കാലിക ആവിശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട് .വാഴപ്പോളകൾ കീറി നാരുപോലെയാക്കി പലതരം അലങ്കാര വസ്തുക്കൾ നിർമ്മിക്കാറുണ്ട് .വാഴയുടെ കൂമ്പും പിണ്ടിയും തോരൻ വച്ചു കഴിക്കാറുണ്ട് .ഇത് മലയാളികളുടെ ഇഷ്ട്ട വിഭവമാണ് .വാഴയുടെ പിണ്ടി ,മാണം ,ഇല ഫലം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Musaceae
ശാസ്ത്രനാമം : Musa Paradisiaca
മറ്റുഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ്:banana
സംസ്‌കൃതം :കദളി ,രംഭ ,രസകദളി ,മോചക ,മോച
ഹിന്ദി :കേല
തമിഴ് :വാഴൈ
തെലുങ്ക് :കാഡലമു
ബംഗാളി :കേല
ഔഷധഗുണങ്ങൾ
ശരീരശക്തിയും ,ദഹനശക്തിയും വർദ്ധിപ്പിക്കും ,ലൈംഗീകശക്തി വർധിപ്പിക്കും ,വാഴയുടെ ഇല പൊള്ളൽ ശമിപ്പിക്കും ,മലബന്ധം ഉണ്ടാക്കും ,വാഴപ്പിണ്ടി അർശ്ശസ് ശമിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ
കുട്ടികളിലുണ്ടാകുന്ന പോഷകാഹാരക്കുറവിനും ,ഗ്രഹണി ,വയറിളക്കം തുടങ്ങിയ അസുഖങ്ങൾക്ക് ഏത്തയ്ക്ക ഉണക്കിപ്പൊടിച്ചു പാലിൽചേർത്ത് കാച്ചി കൊടുത്താൽ മതിയാകും
വാഴപ്പിണ്ടിയുടെ നീരിൽ അൽപം മഞ്ഞൾപ്പൊടിയും തേനും ചേർത്ത് പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും
ശരീരത്തിൽ പൊള്ളലുണ്ടായാൽ വാഴയില അരച്ചുപുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും
കദളിപ്പഴം ,ഇന്തുപ്പ് ,വെണ്ണ എന്നിവ കുഴമ്പു പരുവത്തിലാക്കി പുരട്ടിയാൽ ചിരങ്ങു മാറും
വാഴപ്പിണ്ടിയുടെ നീര് അരഗ്ലാസ് വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ മൂത്രം അധികം പോകുന്ന അവസ്ത മാറിക്കിട്ടും
പുളിച്ചുതികട്ടലിന് വാഴമാണം ചുട്ട ചാരം 1 ഗ്രാം ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ മതി
പച്ച വാഴക്കായ് 50 ഗ്രാം അരച്ച് പാകത്തിന് ശർക്കരയും ചേർത്ത് ദിവസം രണ്ടുനേരം കഴിച്ചാൽ ആർത്തവം നിലയ്ക്കാതെ പോകുന്ന അവസ്ത മാറിക്കിട്ടും